ക്ഷേത്രാരാധന ഭാരതീയ ജീവിതരീതിയുടെ ഭാഗമാണ് ഇതിഹാസപുരാണങ്ങളിലും തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിലുമെല്ലാം ക്ഷേത്രത്തെയും ക്ഷേത്രാരാധനയെയും കുറിച്ച് പല സന്ദർഭങ്ങളിലായി വിശദമായി പറയുന്നുണ്ട് .
ക്ഷേത്രസങ്കൽപ്പത്തിന് തന്നെ വൈവിധ്യമാർന്ന അർത്ഥങ്ങൾ കൽപ്പിച്ചിട്ടുണ്ട് ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ..എന്ന് ഭഗവത്ഗീതയിൽ ഭഗവാൻ പറയുന്നു. നമ്മുടെ ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന്. .
തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിൽ ക്ഷേത്രേരന്ത്രപുടെ പ്രകൽപ്യനവകം.. ക്ഷേത്രേ ചതുഷ്പദയുതെ ചതുരശ്ര രൂപേ തുടങ്ങിയ ശ്ലോകങ്ങളിൽ ക്ഷേത്രം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതു താന്ത്രികമാനങ്ങൾ കൂടിയുള്ള അർത്ഥത്തിലാണ് .
ഏതായാലും ക്ഷേത്രം എന്ന വാക്കിന് ക്ഷയത്തിൽ നിന്നും ത്രാണനം ചെയ്യുന്നത് എന്നർത്ഥം.(ക്ഷയാത് ത്രായതേ ഇതി) ആധ്യാത്മികവും ആദിദൈവികവും ആദി ഭൗതികവുമായ എല്ലാത്തരം ക്ഷയ (നാശം)ങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നതു തന്നെയാണ് ക്ഷേത്രം. അതുതന്നെ ക്ഷേത്രങ്ങളുടെ പ്രസക്തിയും.
കേരളീയ മഹാക്ഷേത്രങ്ങളിൽ അകത്തെ ബലിവട്ടം, നാലമ്പലം ,വിളക്കുമാടം പുറത്തേ പ്രദക്ഷിണവഴി ,പുറം മതിൽ എന്നിങ്ങനെ അഞ്ചു ഭാഗങ്ങൾ ഉണ്ടാവും പ്രസാദവും നാലമ്പലവും കൊടിമരവുമായി ബാഹ്യവുമായി കാണുന്ന ക്ഷേത്രം ദേവൻ്റെ സ്തൂലശരീരമാണ്. ശ്രീകോവിനുള്ളിലെ പ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാ ധാരങ്ങളുമാണ് ദേവൻ്റെ സൂക്ഷ്മ ശരീരം.
ക്ഷേത്രങ്ങളിൽ സാധാരണയായി ഉഷപൂജ എതിരേറ്റ് പൂജ, പന്തീരടി പൂജ ,ഉച്ച പൂജ അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകൾ ആണ് ഉണ്ടാവുക. ക്ഷേത്രദർശനത്തിന് ഭക്ത്ർ എത്തുന്നത് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കണം. ക്ഷേത്രത്തിനുള്ളിൽ ഉച്ചത്തിലുള്ള സംസാരം ,ചിരി, പരിചയ പുതുക്കൽ പരദൂഷണം എന്നിവ ഒഴിവാക്കണം. നാമജപം മാത്രമാകണം ചുണ്ടുകളിൽ. മത്സ്യമാംസാദികൾ ലഹരി വസ്തുക്കൾ എന്നിവ ഉപയോഗിച്ചതിനു ശേഷം ക്ഷേത്രപ്രവേശനം പാടില്ല. ശ്രീകോവിനു ചുറ്റുമുള്ള പ്രദക്ഷണം ഏറെ ഉത്തമമാണ്. യാനി യാനി ച പാപാനി ജന്മാന്തരകൃതാനി ച താനി താനി വിനശ്യന്തി പ്രദക്ഷിണ പദേ പദെ എന്നാണ് പ്രമാണം . മുജന്മത്തിൽ ചെയ്ത പാപങ്ങൾ പോലും പ്രദകഷിനം കൊണ്ട് ഇല്ലാതാകും എന്നർത്ഥം പൊതുവേ എല്ലാ ദേവി ദേവന്മാർക്കും മൂന്നുതവണ പ്രദക്ഷിണം നല്ലതാണ്. ഗണപതി ഒഴികെയുള്ള ദേവി ദേവന്മാർക്ക് ഒറ്റ പ്രദക്ഷിണം പാടില്ല .ഗണപതിക്ക് ഒന്ന് സൂര്യൻ 2 , പരമശിവൻ ,ഹനുമാൻ, നാഗരാജാവ് എന്നിവർക്ക് മൂന്ന്, ദേവിക്ക് 3, 5, 7 ,മഹാവിഷ്ണു ശ്രീരാമൻ ശ്രീകൃഷ്ണൻ എന്നീ ദേവന്മാർ നാല്, ശാസ്താവിന് 5, സുബ്രഹ്മണ്യന് ,ആറ് അരയാലിന് 7 എന്നിങ്ങനെയും പ്രദക്ഷിണമാകാം.